കാട്ടുപന്നിശല്യം രൂക്ഷമായിട്ടും അധികൃത ശ്രദ്ധയെത്തുന്നില്ല
1572997
Saturday, July 5, 2025 12:14 AM IST
വണ്ടിത്താവളം: കാട്ടുപന്നിശല്യം രൂക്ഷമായ കൂമൻകാട്- കൊല്ലൻകുളമ്പ് പാതയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വൈദ്യുതി പോസ്റ്റുകളുണ്ടെങ്കിലും ബൾബിടാൻപോലും അധികൃതർ മടിക്കുകയാണ്.
റോഡരികിലെ കാടുപിടിച്ച പാഴ്ച്ചെടികൾക്കിടയിൽനിന്നും തന്പടിച്ച പന്നികൾ വാഹനങ്ങൾക്കു മുന്നിലേക്കു ചാടുന്നതു പതിവാണ്. ഇവിടെ നിരവധിയാളുകൾക്ക് അപകടങ്ങളുമുണ്ടായിട്ടുണ്ട്. രാത്രിയായിൽ ഒന്നരകിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലൻകുളമ്പ് പാതയിൽ നടന്നുപോവാൻപോലും ജനം ഭയക്കുകയാണ്. പന്നിക്കൂട്ടത്തിനു പുറമെ തെരുവു നായ്ക്കളും കുറ്റിച്ചെടികളിൽ തമ്പടിച്ചിട്ടുണ്ട്.
സമീപത്തു വീടുകൾ ഇല്ലാത്തതിനാൽ മാലിന്യം കൊണ്ടുവന്നു തള്ളുന്നതാണ് പന്നികളും നായ്ക്കളും ഇവിടെ തന്പടിക്കുന്നതിനു പ്രധാന കാരണം. ഗ്രാമപഞ്ചായത്ത് മാലിന്യംതള്ളരുതെന്ന മുന്നറിയിപ്പു ബോർഡ് സ്ഥാപിച്ചതൊഴിച്ചാൽ തിരിഞ്ഞുനോക്കിയിട്ടില്ല.