ഒറ്റപ്പാലത്തു തെരുവുനായ്ക്കൾക്കു വാക്സിനേഷൻ പുരോഗമിക്കുന്നു
1572772
Friday, July 4, 2025 5:47 AM IST
ഒറ്റപ്പാലം: നഗരസഭാ പ്രദേശത്ത് തെരുനായ്ക്കൾക്കു വാക്സിനേഷൻ നൽകുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒറ്റപ്പാലം നഗരത്തിൽ നിന്നുമാത്രം ഇതിനകം നൂറിലധികം തെരുവുനായ്ക്കൾക്കു വാക്സിൻ നൽകിക്കഴിഞ്ഞതായി അധികൃതർ പറഞ്ഞു.
വാക്സിൻ കൊടുത്തു കഴിഞ്ഞാൽ പെയിന്റടിച്ചു വിടുകയാണ് ചെയ്യുന്നത്. ഓരോ ദിവസവും എത്ര നായ്ക്കൾക്കു വാക്സിൻ നൽകിയെന്നു പരിശോധിക്കാൻ നഗരസഭയിൽനിന്ന് ഒരു ജീവനക്കാരനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വളരെ ശ്രമകരമായ ദൗത്യമാണ് ദ്രുതഗതിയിൽ നടക്കുന്നത്. അതേസമയം പിടിക്കാനെത്തുന്ന വാഹനങ്ങളെ കാണുമ്പോഴെക്കും നായ്ക്കൾ ഓടിമാറുകയാണ്. മുഴുവൻ തെരുവുനായ്ക്കൾക്കും വാക്സിൻ നൽകണമെന്നാണ് നഗരസഭയുടെ നിർദേശം.