വിദ്യാർഥികൾക്കു ബോധവത്കരണം
1572763
Friday, July 4, 2025 5:46 AM IST
പാലക്കാട്: റോഡ് ആക്്ഷൻ ആക്സിഡൻറ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവാലത്തുർ ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവ്യാപനവും റോഡ് സുരക്ഷയും എന്നി വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടത്തി. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എൻ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങ് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അബ്ദുൽ മുനിർ ഉദ്ഘാടനം നിർവഹിച്ചു.
എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബു, മോട്ടോർവൈഹിക്കിൾ ഇൻസ്പെക്ടർ എസ്. ദിലീപ് എന്നിവർ ക്ലാസെടുത്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി.എം. മിനി, പ്രധാനാധിപിക കെ. ജയന്തി, റോഡ് ആക്്ഷൻ ആക്സിഡൻറ് ഫോറം ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ. കാദർ മൊയ്തീൻ, എസ്. മുത്തുകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.