പാലക്കാട്: വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ വ​ന​വ​ത്കര​ണ വി​ഭാ​ഗം ധോ​ണി ഇ​ക്കോ ടൂ​റി​സം സെ​ന്‍ററി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന ശി​ല്പശാ​ല ന​ട​ത്തി. മു​ണ്ടൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ ഹ​രി​തക​ർ​മസേ​ന അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യ ശി​ല്പശാ​ല മു​ണ്ടൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. സ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.ജി. ജെ​റി​ൻ ആ​ന്‍റ​ണി അ​ധ്യക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​.സി. ശി​വ​ദാ​സ​ൻ, വൈ​ൽ​ഡ് ലൈ​ഫ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മ​നോ​ജ് ബാ​ല​കൃ​ഷ്ണ​ൻ, ഗ്രേ​ഡ് ഡെ​പ്യൂ​ട്ടി റേഞ്ച് ഓഫീ​സ​ർ ബി.​എ​സ്. ഭ​ദ്ര​കു​മാ​ർ, വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ കെ.​യു. സൗ​മ്യ എ​ന്നി​വ​ർ പ്രസംഗിച്ചു.

പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജനം സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് എ​ന്ന വി​ഷ​യ​ത്തി​ൽ കെ. ​ശ​ര​വ​ണ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​.എ​സ്. ശ്രീ​ലാ​ൽ, കെ. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ ധോ​ണി വാ​ട്ട​ർ ഫാ​ൾ​സി​ലേ​ക്കു​ള്ള വ​ന​യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ൽ​കി.