ആരോഗ്യവകുപ്പിനെതിരേ കോൺഗ്രസ് സമരം
1573002
Saturday, July 5, 2025 12:14 AM IST
പാലക്കാട്: ആരോഗ്യ മേഖലയുടെ തകർച്ചക്ക് കാരണം ‘വീണാ’ വൈറസാണെന്ന് ഡിസിസി വൈസ്പ്രസിഡന്റ് സുമേഷ് അച്യുതൻ. സാമൂഹിക ഒരുമയിലൂടെ ഈ വൈറസിനെ തുരത്താൻ കേരളം കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് രോഗി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്റ്റേഡിയം ബസ് സ്റ്റാന്റിലേക്ക് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, ഡിസിസി അംഗം സി. കിദർ മുഹമ്മദ്, ഹരിദാസ് മച്ചിങ്ങൽ, മണ്ഡലം പ്രസിഡന്റുമാരായ എസ്. സേവ്യർ, രമേശ് പുത്തൂർ, എസ്.എം. താഹ, നേതാക്കളായ വി. മോഹൻ, ബോബൻ മാട്ടുമന്ത, എസ്. രവീന്ദ്രൻ, എ. കൃഷ്ണൻ, എച്ച്.എ. സത്താർ, എസ്.കുപ്ലേലൻ, മനോജ് കളത്തിൽ, റജീഷ് ബാലൻ, എഫ്.ബി. ബഷീർ, ഡി. ഷജിത്ത് കുമാർ, സജീവൻ പൂവക്കോട്, കെ. ബലറാം, പ്രഭുൽകുമാർ, വി. ആറുമുഖൻ, ഫ്രിൻന്റോ ഫ്രാൻസിസ്, എ. സലീം, എസ്. ശെൽവൻ കെ.എൻ. സഹീർ, ഷെറീഫ് റഹ്മാൻ, ജൈല എച്ച്. കാജാവുദ്ദീൻ, ശാന്തി നടരാജൻ, പുഷ്പവല്ലി നമ്പ്യാർ, പി.കെ. രാജൻ, ഗോപി മൂത്താൻതറ, കെ. അനീഷ്, ഉമ്മർ ഫാറൂഖ്, ഷമീർ പുതുപ്പള്ളിതെരുവ്, പി.എച്ച്. നാസർ, എം. ശെൽവരാജ് എന്നിവർ പങ്കെടുത്തു.