ശ്രീകുറുംബ ട്രസ്റ്റിന്റെ സമൂഹവിവാഹത്തിൽ 13 യുവതികൾകൂടി മംഗല്യവതികളായി
1573331
Sunday, July 6, 2025 4:09 AM IST
വടക്കഞ്ചേരി: പി.എൻ.സി. മേനോൻ ചെയർമാനായുള്ള ശ്രീ കുറുംബ ട്രസ്റ്റ് നടത്തിയ മുപ്പതാമത് സ്ത്രീധനരഹിത സമൂഹവിവാഹത്തിൽ 13 യുവതികൾ കൂടി മംഗല്യവതികളായി. ട്രസ്റ്റിന്റെ മൂലങ്കോടുള്ള കല്യാണ മണ്ഡപത്തിൽ നടന്ന സമൂഹവിവാഹ ചടങ്ങുകൾക്ക് തുടക്കമിട്ട് കെ.ഡി. പ്രസേനൻ എംഎൽഎ തിരിതെളിയിച്ചു.
ശോഭ മേനോൻ, മകളും ശോഭ ഗ്രൂപ്പ് ഡയറക്ടറുമായ ബിന്ദു മേനോൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പി.പി.സുമോദ് എംഎൽഎ, മുൻ മന്ത്രിമാരായ കെ.ഇ. ഇസ്മയിൽ, വി.സി. കബീർ മാസ്റ്റർ, മുൻ എംഎൽഎ സി.ടി. കൃഷ്ണൻ, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, എഡിജിപി പി. വിജയൻ, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, ഗ്രാമപഞ്ചായത്തംഗം ആർ. പ്രമോദ്, സിപിഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, ട്രസ്റ്റി എ.ആർ. കുട്ടി, ട്രസ്റ്റ് സീനിയർ മാനേജർ പി. പരമേശ്വരൻ, സാമൂഹിക ശാക്തീകരണ വിഭാഗം മാനേജർ എം. ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.
2003 ൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമൂഹ വിവാഹത്തിൽ 710 യുവതികൾ ഇതിനകം കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു.