പാടങ്ങളിൽ അനധികൃത നിർമാണം: പ്രതിഷേധവുമായി കോൺഗ്രസ്
1572765
Friday, July 4, 2025 5:46 AM IST
ആലത്തൂർ: കാവശ്ശേരി പഞ്ചായത്തിൽ നീർത്തട സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് വിവിധ നെൽപ്പാടങ്ങളിൽ അനധികൃതമായി നിർമാണ പ്രവൃത്തികൾ നടത്തിയതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവശ്ശേരി കൃഷിഭവനുമുമ്പിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. തോലന്നൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.