പാലക്കാട്: പ്രാ​ദേ​ശി​ക കാ​ർ​ഷി​കോ​ത്പന്ന​ങ്ങ​ൾ​ക്ക് പു​തി​യ വി​പ​ണി സാ​ധ്യ​ത​ക​ളും ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വ​രു​മാ​ന​വും ല​ക്ഷ്യ​മി​ട്ട് പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കു​ന്ന ഹൈ​ടെ​ക് മാ​ർ​ക്ക​റ്റ് ആ​ൻ​ഡ് അ​ഗ്രോ പ്രോ​സ​സി​ംഗ് യൂ​ണി​റ്റി​ന്‍റെ ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും.

പ്ലാ​ച്ചി​മ​ട​യി​ൽ രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​വും.​കെ. രാ​ധാ​കൃ​ഷ്ണ​ൻ എംപി, കെ. ​ബാ​ബു എംഎ​ൽഎ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ, ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​സു​ജാ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

2022-23 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഒ​ന്നാംഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കാ​നും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കാ​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

2014-15 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 1.15 കോ​ടി രൂ​പ മു​ട​ക്കി മൂ​ല​ത്ത​റ വി​ല്ലേ​ജി​ലെ ക​ന്പാ​ല​ത്ത​റ​യി​ൽ അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​തി​നാ​യി വാ​ങ്ങി​യി​രു​ന്നു. ഈസ്ഥ​ല​ത്ത് വൈ​ദ്യു​തി, റോ​ഡ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നി​ല​വി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​ദേ​ശി​ക ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​നം, ഗു​ണ​മേന്മ​യു​ള്ള കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​ത്പാ​ദ​നം, ക​ർ​ഷ​ക​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്ത​ൽ, കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​ക​ൾ എ​ന്നി​വ​യെ​ല്ലാം ഈ ​മാ​ർ​ക്ക​റ്റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് കോ​-ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.