നെ​ന്മാ​റ: കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ മം​ഗ​ലം-ഗോ​വി​ന്ദാ​പു​രം പാതയി​ലെ വി​ത്ത​ന​ശേരി​യി​ലാണ് അ​പ​ക​ടം. നെ​ന്മാ​റ ഭാ​ഗ​ത്തു​നി​ന്ന് കൊ​ല്ല​ങ്കോ​ട് ദി​ശ​യി​ലേ​ക്ക് സ​ഞ്ച​രി​ച്ച കാ​റും എ​തി​ർദി​ശ​യി​ൽ സ​ഞ്ച​രി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സുമാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. കാ​ർ ഓ​ടി​ച്ച വ​ല്ല​ങ്ങി സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ​ക്കും സ​ഹ​യാ​ത്രി​ക​നും പ​രി​ക്കേറ്റു.

കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രെ നെ​ന്മാ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.