"ഒ.വി. വിജയന്റെ പ്രതിമ പുനഃസ്ഥാപിക്കണം'
1572995
Saturday, July 5, 2025 12:14 AM IST
പാലക്കാട്: വിഖ്യാത സാഹിത്യകാരൻ ഒ.വി. വിജയന്റെ പ്രതിമ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സൗഹൃദം ദേശീയവേദി നഗരസഭാ അധികൃതർക്കു നിവേദനം നൽകി.
എസ്ബിഐ ജംഗ്ഷനിൽ സാംസ്കാരിക പ്രതീകമായി നിലകൊണ്ടിരുന്ന പ്രതിമയാണ് നീക്കംചെയ്തിട്ടുള്ളത്. തസ്രാക്കിൽ ഒ.വി. വിജയന്റെ എൺപത്തിയൊന്‍പതാം ജന്മദിനാഘോഷങ്ങൾ തകൃതിയായി നടക്കുന്പോഴാണ് പ്രതിമ നീക്കംചെയ്യൽ അവഗണന. വ്യാപക പ്രതിഷേധമാണ് ഈ വിഷയത്തിലുയരുന്നത്.
സൗഹൃദം ദേശീയവേദി ഒ.വി. വിജയന്റെ പേരിൽ മൂന്നുവർഷത്തിലൊരിക്കൽ നൽകി വന്നിരുന്ന മലയാളഭാഷാ പുരസ്കാരം പുനഃരാരംഭിക്കുവാനും തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡന്റ് പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് തച്ചങ്കാട്, ട്രഷറർ കെ. മണികണ്ഠൻ, പ്രവീൺ. കെ. തുടങ്ങിയവർ പ്രസംഗിച്ചു.