തച്ചന്പാറയിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും
1572998
Saturday, July 5, 2025 12:14 AM IST
കല്ലടിക്കോട്: തച്ചന്പാറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകസഭയും ബ്ലോക്ക്തല ഞാറ്റുവേല ചന്തയും നടത്തി.
ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. കർഷകർക്ക് ജൈവവളങ്ങൾ വിതരണം ചെയ്തു. തച്ചന്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു മാസ്റ്റർ അധ്യക്ഷനായി. മണ്ണാർക്കാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ഗിരിജ പദ്ധതി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പുന്നക്കല്ലടി, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഐസക് ജോണ്‍, അബൂബക്കർ മുച്ചിരിപ്പാടൻ, തനൂജ രാധാകൃഷ്ണൻ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി. കുര്യൻ, ഐഷാ ബാനു കാപ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഒ. നാരായണൻകുട്ടി, അലി തേക്കത്ത്, ബെറ്റി ലോറൻസ്, പി.പി. ഷഫീഖ്, ജയ ജയപ്രകാശ്, കൃഷിഭവൻ കൃഷി ഓഫീസർ ആർദ്ര എസ്. രഘുനാഥ്, കൃഷി അസിസ്റ്റന്റ് പി. ചിത്ര, കർഷകർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.