റോഡരികിൽ പാഴ്ചെടികൾ പന്തലിച്ചു; കാട്ടുപന്നി, വിഷപ്പാന്പ്, തെരുവുനായശല്യം രൂക്ഷം
1572767
Friday, July 4, 2025 5:47 AM IST
തത്തമംഗലം: മേട്ടുപ്പാളയത്തുനിന്നും ചിറ്റൂരിലേക്കുള്ള റോഡിലൂടെ യാത്ര ഭീതിജനകം. റോഡരികിൽ പടർന്നുപന്തലിച്ച പാഴ്ചെടികൾക്കിടയിൽനിന്ന് ഏതുസമയവും കാട്ടുപന്നി, തെരുവുനായകൾ ചാടിവീഴാം. പകൽസമയത്തുപോലും കൂറ്റൻ പന്നികൾ റോഡുമുറിച്ചു കടക്കുന്നതാണ് യാത്രികരെ ഏറെ വലയ്ക്കുന്നത്.
പാന്പുകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. പാഴ്ചെ ടികൾ വെട്ടിമാറ്റി ദുരിതത്തിനു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും ആവശ്യം.