പുഴപ്പാലം- പാറക്കളം റോഡ് നവീകരണത്തിനു മുറവിളി
1572768
Friday, July 4, 2025 5:47 AM IST
ചിറ്റൂർ: കെഎസ്ആർടിസി ചിറ്റൂർഡിപ്പോ, പുഴപ്പാലം- പാറക്കളം റോഡ് തകർന്നു വാഹനയാത്രികർക്കും കാൽനടക്കാർക്കും ഒരുപോലെ ദുരിതം.
കെഎസ്ആർടിസി ജീവനക്കാർക്കു പുറമെ ദീർഘദൂര യാത്രക്കാരും ഡിപ്പോയിൽ എത്തിയാണ് ബസ് കയറുന്നത്. യാത്രക്കാർ കൊണ്ടുവരുന്ന വാഹനങ്ങൾ നിർത്തിയിടുന്നതും ഡിപ്പോ കോമ്പൗണ്ടിലാണ്. ചിറ്റൂർ - തത്തമംഗലം നഗരസഭാ പരിധിയിൽ വരുന്ന ഈ റോഡ് പാലത്തുള്ളി, പാറക്കളം ഭാഗത്തേക്കുള്ള സഞ്ചാരമാർഗം കൂടിയാണ്.
നഗരസഭാ ഗുണഭോക്താക്കളുടെ യോഗങ്ങളിൽ സ്ഥിരം പരാതി ഉയരാരുണ്ടെങ്കിലും റോഡ് എപ്പോഴും തകർന്നുതന്നെ. വലിയ കുഴികളെങ്കിലും നികത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് ഇതിലൂടെ കടന്നുപോകുന്നവരുടെ ആവശ്യം.