ശ്രീ​കൃ​ഷ്ണ​പു​രം:​ നി​പ്പ ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പി​നു​മെ​തി​രെ പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ.​ നി​പ്പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ വീ​ടി​നു തൊ​ട്ടു​ള്ള റ​ബർതോ​ട്ട​ത്തി​ൽ വ​സി​ക്കു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് വ​വ്വാ​ലു​ക​ളാ​ണ്.​ ഇ​ക്കാ​ര്യം പ​ല​വ​ട്ടം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തി​യെ​ന്നും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു.​

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധസം​ഘം സ്ഥ​ലം പ​രി​ശോ​ധി​ച്ചു.​ ഇന്ന് സം​ഘം നി​പ്പ രോ​ഗല​ക്ഷ​ണ​ങ്ങ​ൾ രണ്ടുമാ​സ​ത്തി​നി​ടെ ആ​ർ​ക്കെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നോ എ​ന്നും പ​രി​ശോ​ധി​ക്കും. 75 അം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ക​രി​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ അ​തീ​വജാ​ഗ്ര​ത

ശ്രീ​കൃ​ഷ്ണ​പു​രം:​ ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കും​പു​റം പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന ക​രി​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റാ​ശേരി,പ​നാം​കു​ന്ന്, കൊ​ടു​നോ​ട് ക​രി​മ്പ​ന വ​ര​മ്പ്, ഇ​റ​ക്കി​ങ്ങ​ൽ ഭാ​ഗ​ങ്ങ​ളി​ൽ അ​തീ​വജാ​ഗ്ര​ത നി​ർ​ദേശ​വു​മാ​യി പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​വ​ർ രം​ഗ​ത്ത്.​

പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു വാ​ർ​ഡു​ക​ൾ ക​ണ്ടെയ്മെ​ന്‍റ് സോ​ൺ ആ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​പ്പു​റം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫീ​ൽ​ഡ് ത​ല നി​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജൂ​ണിയ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് നേ​ഴ്സു​മാ​ർ, മി​ഡ്‌ ലെ​വ​ൽ സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​ർ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, രാ​ഷ്ട്രീ​യപ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ട്ട 12 ടീ​മു​ക​ളാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​

ആ​റ്റാ​ശേരി, ചോ​ല​കു​ർ​ശി വാ​ർ​ഡു​ക​ളി​ലെ 412 വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​സു​ഖ​ബാ​ധി​ത​ർ ഉ​ണ്ടോ​യെ​ന്ന് എ​ന്ന് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തി.​ നി​പ്പ ബോ​ധ​വ​ത്കര​ണ​വും ന​ട​ത്തി.​ ക​രി​മ്പു​ഴ ഒ​ന്ന് വി​ല്ലേ​ജി​ൽ പ​ഞ്ചാ​യ​ത്തി​ന് നേ​തൃ​ത്വ​ത്തി​ൽ മൈ​ക്കിൽ വി​ളം​ബ​രം ന​ട​ത്തി. ര​ണ്ടു വാ​ർ​ഡു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചു.

ക​രി​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നേ​രി​ട്ട് സ​മ്പ​ർ​ക്കപ​ട്ടി​ക​യി​ൽ ഉ​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി ക്വാ​റ​ന്‍റൈനി​ൽ തു​ട​രു​ക​യാ​ണ്.​ നി​പ്പ ബാ​ധി​ച്ച യു​വ​തി മ​ണ്ണാ​ർ​ക്കാ​ട് ന​ഴ്സിം​ഗ് ഹോ​മി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​യു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യ​ത്.​ ഇ​വ​ർ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് പ​റ​ഞ്ഞു.