മാർ ഈവാനിയോസ് അനുസ്മരണവും പദയാത്രയും ഇന്ന്
1573324
Sunday, July 6, 2025 4:09 AM IST
കല്ലടിക്കോട്: പുനരൈക്യ പ്രസ്ഥാനത്തിന്റെ പ്രണേതാവും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ സ്ഥാപകനുമായ മാർ ഈവാനിയോസിന്റെ 72- ാമത് ഓർമപ്പെരുന്നാൾ കരിമ്പ മേഖലയുടെ ആഭിമുഖ്യത്തിൽ ഇന്ന് കരിമ്പ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക തീർഥാടന പള്ളി അങ്കണത്തിൽ നടക്കും.
കൂരിയ ബിഷപ് ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ തിരുനാൾ ദിനത്തിൽ മുഖ്യ കാർമികത്വം വഹിക്കും. പദയാത്ര കാഞ്ഞിക്കുളം ഹോളി ഫാമിലി പള്ളി അങ്കണം, ചിറക്കൽപ്പടി സെന്റ് ജോർജ് ദേവാലയം എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ്നിർമലഗിരി മരിയൻ തീർഥാടനപള്ളിയിൽ സംഗമിക്കും. തുടർന്ന് വിശുദ്ധ കുർബാനയും അനുസ്മരണ യോഗവും നടക്കും. അനുസ്മരണയോഗത്തിൽ സൺഡേ സ്കൂളിലും പൊതു പരീക്ഷകളിലും മറ്റ് മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കും. സമാപന ആശീർവാദത്തിനുശേഷം സ്നേഹവിരുന്നും നടക്കും.