യുവമോർച്ചയുടെ നേതൃത്വത്തിൽ ശവമഞ്ചവുമായി പ്രതിഷേധം
1573329
Sunday, July 6, 2025 4:09 AM IST
പാലക്കാട്: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ ഡിഎംഒ ഓഫീസിലേക്ക് ശവമഞ്ചവുമായി പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ. ഷിനു, ജില്ലാ സെക്രട്ടറി വിഷ്ണു ഇടക്കാട്ട്, യുവമോർച്ച നേതാക്കളായ കെ.ആർ. ശ്രേയസ്, അഞ്ജിത്ത് കണ്ണാടി, മുകേഷ് പള്ളത്തേരി, നന്ദു ആൽത്തറ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.കെ. ഓമനക്കുട്ടൻ, എൻ. ഷണ്മുഖൻ, ജില്ലാ ഉപാധ്യക്ഷ·ാരായ ജി. പ്രഭാകരൻ, സി. മധു, എം. ശശികുമാർ, ആർ.ജി. മിലൻ എന്നിവർ നേതൃത്വം നൽകി.