കെവിവിഇഎസ് യൂത്ത് വിംഗ് കൺവൻഷൻ
1481002
Friday, November 22, 2024 4:21 AM IST
മണ്ണാർക്കാട്: വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് യൂത്ത് വിംഗ് കൺവൻഷൻ അവശ്യപ്പെട്ടു. ചെറുകിട വ്യാപാര മേഖലയെ തകർക്കാൻ കുത്തകൾക്ക് എല്ലാ വ്യാപാര അനുകൂല്യങ്ങളും അനുവദിക്കുന്ന സർക്കാരുകൾക്കെതിരെയും റോഡുകൾ കൈയേറി വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന തെരുവോര കച്ചവടമാഫിയകൾക്ക് നേരെ നടപടികൾ എടുക്കാത്ത അധികൃതർക്കെതിരേയും ശക്തമായ സമരങ്ങളുമായി രംഗത്തിറങ്ങാനും കൺവൻഷൻ തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ 14 യൂണിറ്റുകളിൽ നിന്നുള്ള യൂത്ത് വിംഗ് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന് മണ്ഡലം പ്രസിഡന്റ് രമേഷ് പൂർണിമ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ.എ. ഹമീദ്, ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്ലിം, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീർ മണ്ണാർക്കാട്, മണ്ഡലം ജനറൽസെക്രട്ടറി ബാബു മൈക്രോടെക്, ജയശങ്കർ, കൃഷ്ണദാസ് സിഗ്നൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റായി ഉണ്ണി മണ്ണാർക്കാടിനേയും ജനറൽ സെക്രട്ടറിയായി യൂസഫ് ചോലയിൽ അലനല്ലൂരിനെയും ട്രഷററായി സജാദ് ഖാൻ എടത്തനാട്ടുകരയെയും തെരഞ്ഞെടുത്തു.