നെല്ലിയാന്പതിയിലെ ഹോട്ടലുകളിൽ മിന്നൽ റെയ്ഡ്
1480998
Friday, November 22, 2024 4:21 AM IST
നെല്ലിയാമ്പതി: ഭക്ഷണം പാചകംചെയ്തു വിൽക്കുന്ന ഹോട്ടലുകളിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുജനാരോഗ്യ പ്രവർത്തകർ മിന്നൽപരിശോധന നടത്തി.
ആരോഗ്യ ജാഗ്രത -2024, ജലജന്യരോഗ നിയന്ത്രണപരിപാടി എന്നിവയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധനയാണ് നടന്നത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്യുന്നതായി കണ്ടെത്തിയ പുലയംപാറ, തേനിപാടി പ്രദേശങ്ങളിലെ രണ്ട് സ്ഥാപനങ്ങൾക്കു നോട്ടീസ്നൽകി.
നെല്ലിയാമ്പതി പ്രാഥമികരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സൺ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. അഫ്സൽ, സൈനു സണ്ണി, എസ്. രമ്യ എന്നിവരടങ്ങിയ സംഘമാണ് മിന്നൽ പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും മുഴുവൻ ഹോട്ടലുകളിലും പരിശോധന തുടരുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.