ബണ്ട് തകർന്ന് കനാൽവെള്ളം നിലച്ചു; ജലവിതരണം ഉടൻ പുനരാരംഭിക്കും
1480993
Friday, November 22, 2024 4:21 AM IST
വണ്ടിത്താവളം: പൊക്കുന്നിയിൽ മൂലത്തറ ഇടതുകനാൽ ബണ്ട് പൊട്ടി ജലവിതരണം നിർത്തിവെച്ചു. പല്ലശനയിലേക്ക് നെൽകൃഷിക്ക് ജലവിതരണം നടത്തുന്നതിനിടെയാണ് കാലപ്പഴക്കം മൂലം ദുർബലമായ കനാൽബണ്ട് പൊട്ടിയിരിക്കുന്നത്. ഇതുകാരണം ജലവിതരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സംഭവസ്ഥലം സന്ദർശിച്ച ജലസേചനവകുപ്പ് അധികൃതർ ബണ്ട് പൊട്ടിയ സ്ഥലത്ത് താത്കാലികമായി മണൽചാക്ക് നിരത്തി ജലവിതരണം നടത്താൻ അടിയന്തര നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
വൈകാതെ തന്നെ പല്ലശന ഭാഗത്തേക്ക് ജലവിതരണം പുനരാരംഭിക്കാൻ കഴിയുമെന്നും ജലവിതരണം നിർത്തുന്ന സമയത്ത് ബണ്ട് പുനർനിർമാണം നടത്തുമെന്നും അധികൃതർ അറിയിച്ചു. താൽക്കാലിക ബണ്ട് നിർമാണം പൂർത്തിയാവുന്നതുവരെ ഇടതുകനാലിൽ നിന്നും ഓലശേരി ഭാഗത്തേക്ക് ജലം തിരിച്ചുവിട്ടിരിക്കുകയാണ