മാലിന്യം വൃത്തിയാക്കുന്നതിനിടയിൽ ഹരിതകർമസേനാംഗങ്ങൾക്കു ശാരീരിക അസ്വസ്ഥത
1480442
Wednesday, November 20, 2024 4:28 AM IST
മലമ്പുഴ: കടുക്കാംകുന്നം റെയിൽവേ മേൽപ്പാലത്തിനരികിലെ സ്ഥലത്ത് സാമൂഹ്യവിരുദ്ധർ വലിച്ചെറിഞ്ഞ മാലിന്യം വൃത്തിയാക്കുമ്പോൾ ഹരിതകർമസേനാംഗങ്ങൾക്ക് ശാരീരിക അസ്വസ്ഥത. കേടുവന്ന ഉണക്കമീൻ, പാംപസുകൾ, സാനിറ്ററി നാപ്കിനുകൾ, മലം ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ പുഴുവരിച്ച് കിടക്കുന്നത് ഇവർ വൃത്തിയാക്കുന്നത്. കടകളിൽ നിന്നും വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പ്ലാന്റിൽ വേർതിരിച്ചെടുക്കുകയാണ് ജോലിയെന്നും ഇത്തരം ക്ലീനിംഗ് ചെയ്യുന്നതിൽ പരാതിയില്ലെങ്കിലും പഞ്ചായത്തും റെയിൽവേയും സംയുക്തമായി നടപടിയെടുക്കണമെന്നും ഹരിതകർമസേനാംഗങ്ങൾ പറഞ്ഞു.
സിസി ടിവി കാമറ സ്ഥാപിക്കുകയും മാലിന്യം ഇടുന്ന സ്ഥലത്ത് പൂച്ചെടികളും ലൈറ്റുകളും സ്ഥാപിച്ചാൽ മാലിന്യം വലിച്ചെറിയാൻ കഴിയില്ലെന്നും അവർ പറഞ്ഞു. മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം സഹിക്കാനാവില്ലെന്ന് പരിസരവാസികൾ പറഞ്ഞു.