മുനന്പം പ്രശ്നം രമ്യമായി പരിഹരിക്കണം: സിറിയക് ചാഴികാടൻ
1480739
Thursday, November 21, 2024 5:32 AM IST
പാലക്കാട്: 661 കുടുംബങ്ങളെ ഭവനരഹിതരും നിർധനരുമാക്കുന്ന മുനന്പം ഭൂമി പ്രശ്നത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു. യൂത്ത് ഫ്രണ്ട്- എം ജില്ലാ ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട്-എം ജില്ലാ പ്രസിഡന്റ് ജോഷ്വാ രാജു അധ്യക്ഷത വഹിച്ചു കേരള കോണ്ഗ്രസ്-എം ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ മുഖ്യപ്രഭാഷണം നടത്തി. തോമസ് ജോണ് കാരുവള്ളി, ബേബി പാണൂച്ചിറ, ജോസ് വടക്കേക്കര, സന്തോഷ് അറയ്ക്കൽ, ഷിബു തോമസ്, ശരത് ജോസ്, ജെയിംസ് ജോർജ്, വിപിൻ വള്ളോപ്പള്ളി, എം.കെ. ജിബിൻ, അജി ഫ്രാൻസിസ്, കെ.എം. മിഥുൻ, ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.