മു​​​ത​​​ല​​​മ​​​ട (പാലക്കാട്): റോ​​​ഡു​​​വ​​​ക്ക​​​ത്തു യ​​​ന്ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് പു​​​ല്ലു​​​വെ​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ തേ​​​നീ​​​ച്ച​​​ക്കൂ​​​ടി​​​ള​​​കി കൂ​​​ട്ട​​​മാ​​​യി കു​​​ത്തേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന​​​യാ​​​ൾ മ​​​രി​​​ച്ചു. മു​​​ത​​​ല​​​മ​​​ട രാ​​​ജ​​​ൻ എ​​​ന്ന മ​​​ണി​​​ക​​​ണ്ഠ​​​ൻ (54) ആ​​​ണ് ഇ​​​ന്ന​​​ലെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ച​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച 12 ന് ​​​ഒ​​​ഴ​​​ല​​​പ്പ​​​തി - കി​​​ണ​​​ത്തു​​​ക്ക​​​ട​​​വ് റോ​​​ഡി​​​ൽ പു​​​ല്ലു​​​വെ​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് തേ​​​നീ​​​ച്ച​​​ക​​​ളു​​​ടെ കു​​​ത്തേ​​​റ്റ​​​ത്. രാ​​​ജ​​​നൊ​​​പ്പം പ​​​ണി​​​ചെ​​​യ്തി​​​രു​​​ന്ന മ​​​റ്റു നാ​​​ലു​​​പേ​​​ർ​​​ക്കു​​​കൂ​​​ടി കു​​​ത്തേ​​​റ്റി​​​രു​​​ന്നു. ഇ​​​വ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സു​​​ഖം​​​പ്രാ​​​പി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു. ഭാ​​​ര്യ: പാ​​​ർ​​​വ​​​തി. മ​​​ക്ക​​​ൾ: ദി​​​വ്യ, ന​​​വ്യ.