അട്ടപ്പാടി കാർത്തുമ്പി കുടനിർമാണ യൂണിറ്റിനു കൊച്ചി കപ്പൽശാലയുടെ സഹായഹസ്തം
1480999
Friday, November 22, 2024 4:21 AM IST
പാലക്കാട്: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിൽ പരാമർശിച്ച അട്ടപ്പാടിയിലെ ഗിരിവർഗക്കാരായ വനിതകളുടെ സ്വയംതൊഴിൽ പദ്ധതിയായ കാർത്തുമ്പി കുടനിർമാണ യൂണിറ്റിനു കൊച്ചി കപ്പൽശാല സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷംരൂപ അനുവദിച്ചു.
പദ്ധതിയുടെ ധാരണാപത്രം കൊച്ചി കപ്പൽശാല സിഎസ്ആർ വിഭാഗം മേധാവി പി.എൻ. സമ്പത്കുമാറും അട്ടപ്പാടിയിലെ സന്നദ്ധ സംഘടനയായ തമ്പിന്റെ പ്രസിഡന്റ് രാജേന്ദ്രപ്രസാദും ഒപ്പുവച്ചു.
ചടങ്ങിൽ തമ്പ് പ്രതിനിധി കെ.എ. രാമു, കൊച്ചി കപ്പൽശാല അസിസ്റ്റന്റ് ജനറൽ മാനേജർ (ലീഗൽ)ബിന്ദു കൃഷ്ണ, സിഎസ്ആർ മാനേജർമാരായ പി.എസ്. ശശീന്ദ്രദാസ്, എ.കെ. യൂസഫ് എന്നിവർ സന്നിഹിതരായിരുന്നു.