തരിശിട്ട കൃഷിഭൂമിയിൽ വെള്ളമെത്താൻ കനാൽ ശുചീകരിച്ചു
1480444
Wednesday, November 20, 2024 4:29 AM IST
ചിറ്റൂർ: അരണ്ടപ്പളളം പാടശേഖര സമിതി പ്രദേശത്തെ കാഡാചാലിലെ പാഴ്ചെടികളും മാലിന്യവും നിറഞ്ഞ് ജലഗതാഗതം തടസപ്പെട്ടതിന് ജലസേചന വകുപ്പ് പരിഹാര നടപടികൾ സ്വീകരിച്ചു. കാഡാചാലുകളിലെ പാഴ്ചെടികൾ മുറിച്ചുമാറ്റി സുഗമമായ ജലഗതാഗതത്തിന് വഴിയൊരുക്കി.
കഴിഞ്ഞ മൂന്ന് സീസണിൽ 40 ഏക്കറോളം കൃഷിഭൂമി വെള്ളമെത്താത്തതിനാൽ കർഷകർ തരിശിടുകയാണുണ്ടായത്. ജലസേചന വകുപ്പിന്റെ അനാസ്ഥ കാരണമാണ് കൃഷിഭൂമി തരിശിടാൻ കാരണമായതെന്ന് കർഷക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശുചീകരണ പ്രവർത്തനം നടത്തിയതു മൂലം കവുങ്ങ്, നാളികേരകൃഷിക്കും ഉപകാരപ്രദമായിട്ടുണ്ട്.