മ​ത്സ​ര​രം​ഗ​ത്ത് 10 സ്ഥാ​നാ​ര്‍​ഥി​ക​ള്‍

ആ​കെ പ​ത്തു സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണു പാ​ല​ക്കാ​ടു മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. സി. ​കൃ​ഷ്ണ​കു​മാ​ര്‍ (ബി​ജെ​പി, ചി​ഹ്നം: താ​മ​ര), രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ (കോ​ൺ​ഗ്ര​സ്- കൈ), ​ഡോ.​പി. സ​രി​ന്‍ (എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍- സ്റ്റെ​ത​സ്‌​കോ​പ്), എം. ​രാ​ജേ​ഷ് ആ​ല​ത്തൂ​ര്‍ (സ്വ​ത​ന്ത്ര​ന്‍- ഗ്യാ​സ് സി​ലി​ണ്ട​ര്‍), രാ​ഹു​ല്‍. ആ​ര്‍ (സ്വ​ത​ന്ത്ര​ന്‍- എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍), രാ​ഹു​ല്‍ മ​ണ​ലാ​ഴി (സ്വ​ത​ന്ത്ര​ന്‍- തെ​ങ്ങി​ന്‍തോ​ട്ടം), എ​ന്‍.​എ​സ്.​കെ പു​രം ശ​ശി​കു​മാ​ര്‍ (സ്വ​ത​ന്ത്ര​ന്‍- ക​രി​മ്പുക​ര്‍​ഷ​ക​ന്‍), എ​സ്. ശെ​ൽ​വ​ന്‍ (സ്വ​ത​ന്ത്ര​ന്‍- ഓ​ട്ടോ​റി​ക്ഷ), ബി. ​ഷ​മീ​ര്‍ (സ്വ​ത​ന്ത്ര​ന്‍- ടെ​ലി​വി​ഷ​ന്‍), ഇ​രു​പ്പു​ശേ​രി സി​ദ്ധീ​ഖ് (സ്വ​ത​ന്ത്ര​ന്‍- ബാ​റ്റ​റി ടോ​ര്‍​ച്ച് ) എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

1,94,706 വോ​ട്ട​ര്‍​മാ​ര്‍

അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​കാ​രം ആ​കെ 1,94,706 വോ​ട്ട​ര്‍​മാ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ല്‍ 1,00,290 പേ​ര്‍ സ്ത്രീ ​വോ​ട്ട​ര്‍​മാ​രാ​ണ്. 2306 പേ​ര്‍ 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രും 780 പേ​ര്‍ ഭി​ന്ന​ശേ​ഷി​ക്കാ​രും നാ​ലു പേ​ര്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സു​മാ​ണ്. 2445 ക​ന്നി​വോ​ട്ട​ര്‍​മാ​രും 229പേ​ര്‍ പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​മാ​ണ്. നാ​ളെ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. പു​ല​ര്‍​ച്ചെ 5.30 ന് ​മോ​ക് പോ​ള്‍ ആ​രം​ഭി​ക്കും. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ഇ​ന്നു പൂ​ര്‍​ത്തി​യാ​കും. ഗ​വ. വി​ക്ടോ​റി​യ കോ​ള​ജാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​കേ​ന്ദ്രം. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഇ​തേ കേ​ന്ദ്ര​ത്തി​ലേ​ക്കു ത​ന്നെ​യാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​കെ​യെ​ത്തി​ക്കു​ക. തു​ട​ര്‍​ന്ന് രാ​ത്രി​യോ​ടെ​ത​ന്നെ കോ​ള​ജി​ലെ ന്യൂ​ത​മി​ഴ് ബ്ലോ​ക്കി​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സ്ട്രോം​ഗ് റൂ​മു​ക​ളി​ലേ​ക്ക് ഇ​വ മാ​റ്റും.

184 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍

നാ​ല് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ (അ​ധി​ക ബൂ​ത്തു​ക​ള്‍) അ​ട​ക്കം ആ​കെ 184 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 1500ല്‍ ​കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള​വി​ട​മാ​ണ് ഓ​ക്സി​ല​റി ബൂ​ത്തു​ക​ളാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഗ​വ. ലോ​വ​ര്‍ പ്രൈ ​മ​റി സ്‌​കൂ​ള്‍ കു​ന്ന​ത്തൂ​ര്‍ മേ​ട്- വ​ട​ക്കു​വ​ശ​ത്തെ മു​റി (83എ), ​നെ​യ്ത്തു​കാ​ര തെ​രു​വ് അ​ങ്ക​ണ​വാ​ടി​യി​ലു​ള്ള 102 ആം ​ന​മ്പ​ർ പ്ര​ധാ​ന പോ​ളിം​ഗ് സ്റ്റേ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് അ​തേ വ​ള​പ്പി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച താ​ത്കാ​ലി​ക ഓ​ക്സി​ല​റി പോ​ളി​ങ് സ്റ്റേ​ഷ​ൻ (102 എ), ​ബി.​ഇ.​എ​സ് ഭാ​ര​തി​തീ​ര്ത്ഥ വി​ദ്യാ​ല​യം ക​ല്ലേ​ക്കാ​ട്- കി​ഴ​ക്കു​വ​ശം (117എ), ​സെ​ന്‍​ട്ര​ല്‍ ജൂ​ണി​യ​ര്‍ ബേ​സി​ക് സ്‌​കൂ​ള്‍ കി​ണാ​ശേ​രി- കി​ഴ​ക്ക് വ​ശ​ത്തെ മു​റി (176എ) ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന ഒ​രു പോ​ളിം​ഗ് ബൂ​ത്തും അം​ഗ​പ​രി​മി​ത​ര്‍ നി​യ​ന്ത്രി​ക്കു​ന്ന ഒ​രു പോ​ളിം​ഗ് ബൂ​ത്തും ഒ​മ്പ​ത് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​വും.​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​കൃ​തി​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ്പൂ​ര്‍​ണ ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക്ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​യി റി​സ​ര്‍​വ് അ​ട​ക്കം 220 വീ​തം ബാ​ല​റ്റ്, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും 239 വി​വി പാ​റ്റ് യൂ​ണി​റ്റു​ക​ളു​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ബാ​ല​റ്റ്, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ള്‍ 20 ശ​ത​മാ​ന​വും വി​വി​പാ​റ്റ് യൂ​ണി​റ്റു​ക​ള്‍ 30 ശ​ത​മാ​ന​വു​മാ​ണ് അ​ധി​ക​മാ​യി ത​യാ​റാ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. വോ​ട്ടംഗ് യ​ന്ത്ര​ങ്ങ​ള്‍​ക്ക് ത​ക​രാ​റു​ണ്ടാ​യാ​ല്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഭാ​ര​ത് ഇ​ല​ക്ടോ​ണി​ക്‌​സ് ലി​മി​റ്റ​ഡി​ല്‍ (ബെ​ല്‍) നി​ന്നു​ള്ള ര​ണ്ട് എ​ൻ​ജി​നീ​യ​ർ​മാ​രും പാ​ല​ക്കാ​ടെ​ത്തി​യി​ട്ടു​ണ്ട്.

വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്നു​മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പൂ​ര്‍​ണ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും വെ​ബ്കാ​സ്റ്റിം​ഗ്. സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ച ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ബൂ​ത്തു​ക​ളി​ല്‍ നി​ന്നു​ള്ള വെ​ബ്കാ​സ്റ്റിം​ഗ് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കും. ജി​ല്ലാ ക​ള​ക്ട​റു​ടെ​യും എ​ഡി​എ​മ്മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് വെ​ബ്കാ​സ്റ്റിം​ഗ് നി​രീ​ക്ഷ​ണം. പോ​ളിം​ഗ് ദി​ന​ത്തി​ല്‍ രാ​വി​ലെ അ​ഞ്ചു​മു​ത​ല്‍ പോ​ളിം​ഗ് അ​വ​സാ​നി​ച്ച് ബൂ​ത്തി​ലെ പ്ര​വ​ര്‍​ത്തം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ 184 ബൂ​ത്തു​ക​ളി​ലും ലൈ​വ്‌​സ്ട്രീ​മിം​ഗു​ണ്ടാ​യി​രി​ക്കും.

പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍ ഏ​ഴ്

മ​ണ്ഡ​ല​ത്തി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി ആ​കെ ഏ​ഴു​വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. 58 എ​ണ്ണം സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്. ഇ​ത്ത​രം ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര സു​ര​ക്ഷാ സേ​ന (സി​എ​പി​എ​ഫ്) യു​ടെ സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്.​പ​ള്ളി​പ്പു​റം യൂ​ണി​യ​ന്‍ ബേ​സി​ക് യു​പി സ്‌​കൂ​ള്‍ (ബൂ​ത്ത് നം. 49, 50), ​ക​ര്‍​ണ്ണ​ക​യ​മ്മ​ന്‍ എ​ച്ച്എ​സ് മൂ​ത്താ​ന്ത​റ (ബൂ​ത്ത് നം: 56,57,58), ​ത​ണ്ണീ​ര്‍​പ​ന്ത​ല്‍ എ​എം​എ​സ്ബി സ്‌​കൂ​ള്‍ (ബൂ​ത്ത് നം. 177, 179) ​എ​ന്നി​വ​യാ​ണ് പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ള്‍. ഇ​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​ക​സു​ര​ക്ഷ​യൊ​രു​ക്കും.

ബൂ​ത്തു​ക​ളെല്ലാം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് അ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക പ​രി​ഗ​ണ ന​ല്‍​കി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി 184 ബൂ​ത്തു​ക​ളും താ​ഴ​ത്തെ നി​ല​യി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ ബൂ​ത്തു​ക​ളി​ലും റാം​പ് സൗ​ക​ര്യം, ച​ല​ന വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്ക് വീ​ല്‍ ചെ​യ​ര്‍, കാ​ഴ്ച പ​രി​മി​തി ഉ​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ഹാ​യി​ക​ള്‍, കു​ടി​വെ​ള്ളം, വോ​ട്ടി​ങ് മെ​ഷീ​നി​ല്‍ ബ്രെ​യി​ന്‍ ലി​പി എ​ന്നി​വ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു വോ​ട്ടചെയ്യാ്ൻ വ​രി നി​ല്‍​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.

വെ​ണ്ണ​ക്ക​ര സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ പ്ര​ധാ​ന കെ​ട്ടി​ടം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ മാ​ത്ര​മു​ള്ള പോ​ളിം​ഗ് ബൂ​ത്താ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ.​എ​ല്‍.​പി. സ്‌​കൂ​ള്‍ മാ​ത്തൂ​റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലാ​യ 145 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രു​ള്ള​ത്.

ഇ​വി​ടെ ച​ല​ന വൈ​ക​ല്യ​മു​ള്ള 77 പേ​രും, കാ​ഴ്ച പ​രി​മി​തി​യു​ള്ള 5 പേ​രു​മാ​ണ് ഉ​ള്ള​ത്. മ​ണ​പ്പു​ള്ളി​ക്കാ​വ് ട്രൂ ​ലൈ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലാ​ണ് കാ​ഴ്ച​പ​രി​മി​തി​യു​ള്ള വോ​ട്ട​ര്‍​മാ​ര്‍ കൂ​ടു​ത​ലു​ള്ള​ത്.