ഖസാക്കിലെ അറബിക്കുളത്തിന് പുതുജീവൻ
1461231
Tuesday, October 15, 2024 6:04 AM IST
തസ്രാക്ക്: ഒ.വി. വിജയൻ സ്മാരകത്തിലെ അറബിക്കുളം പരിഷ്കരണം എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ടിൽനിന്നും 30 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്തിൽ നിന്നും 20 ലക്ഷം രൂപയും ചിലവഴിച്ചാണു അറബിക്കുളത്തിന്റെ പരിഷ്കരണം യാഥാർഥ്യമായത്.
ഒ.വി. വിജയൻ സ്മാരക സമിതി വൈസ് ചെയർമാൻ ആഷാമേനോൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര എന്നിവർ മുഖ്യാതിഥികളായി. അസിസ്റ്റന്റ് എൻജിനീയർ എം.ആർ. സ്മിത റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി, ജില്ലാ പഞ്ചായത്ത് അംഗം എം.പദ്മിനി, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ധനരാജ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് അംഗം കെ. അനിത എന്നിവർ പ്രസംഗിച്ചു. സ്മാരക സമിതി സെക്രട്ടറി ടി.ആർ.അജയൻ സ്വാഗതവും, ട്രഷറർ അഡ്വ.സി.പി. പ്രമോദ് നന്ദിയും പറഞ്ഞു.