ദൈവദാൻ സെന്ററിൽ കാരുണ്യസ്പർശവുമായി ചെറുപുഷ്പം സ്കൂൾ ഗൈഡ്സ് വിദ്യാർഥിനികൾ
1599224
Monday, October 13, 2025 1:18 AM IST
വടക്കഞ്ചേരി: അനാഥരും അശരണരുമായ 200 അമ്മമാരെ സംരക്ഷിക്കുന്ന മംഗലംപാലത്തെ ദൈവദാൻ സെന്റർ സന്ദർശിച്ച് ചെറുപുഷ്പം ഗേൾസ് സ്കൂളിലെ എയ്റ്റ്ത്ത് ഗൈഡ് കമ്പനി ഗൈഡ്സ്.വിവിധ ദേശങ്ങളിൽ നിന്നുള്ളവരും വിവിധ ഭാഷക്കാരുമായ അമ്മമാരോടൊപ്പം പാട്ടുപാടിയും വിശേഷങ്ങൾ പങ്കുവച്ചും ഏറെ സമയം ഗൈഡുകൾ സെന്ററിൽ ചെലവഴിച്ചു. കുട്ടികൾ സമാഹരിച്ച ഒരുനേരത്തെ പ്രാതലിനുള്ള ഭക്ഷ്യവസ്തുക്കളും സെന്ററിൽ നൽകി. ഗൈഡ് ക്യാപ്റ്റൻ പി.എസ്. അന്നമ്മ , കമ്പനി ലീഡർ ശ്രീലേഖ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.