കൃഷിഭവനു സമീപം ചാക്കുകെട്ടുകൾ കുന്നുകൂടി; നാട്ടുകാർക്കു ദുരിതം
1598968
Sunday, October 12, 2025 12:39 AM IST
കൊടുവായൂർ: പുതുനഗരം കൃഷിഭവൻ, മൃഗാശുപത്രിക്കു മുന്നിൽ കുന്നുപോലെ കൂട്ടിയിരിക്കുന്ന ഹരിതകർമസേനയുടെ ചാക്കുകെട്ടുകൾ മാറ്റിയിടണമെന്ന് നാട്ടുകാർ. ഇതുമൂലം കൃഷിഭവനിൽ പ്രവേശിക്കാൻ ഏറെ വിഷമകരമാവുന്നു. സമീപത്തുതന്നെയുള്ള മൃഗാശുപത്രിയുടെ കാര്യവും പരിതാപകരമാണ്.
സ്ഥലത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് പോവുന്നതും ഇതു വഴിയാണ്. ചാക്കുകെട്ടുകൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിടണമെന്ന് പഞ്ചായത്തതികൃതർക്ക് മുൻപ് പരാതി നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന ആരോപണവും നിലവിലുണ്ട്.