ശബരിമല സ്വർണക്കവർച്ച; കോൺഗ്രസ് പ്രതിഷേധജ്വാല
1598970
Sunday, October 12, 2025 12:39 AM IST
വടക്കഞ്ചേരി: കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം ഉദ്ലാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെക്കളം അധ്യക്ഷത വഹിച്ചു. ബാബു മാധവൻ, ജി. സതീഷ് കുമാർ, വി.എച്ച്. ബഷീർ, എ. ഭാസ്കരൻ,ജോണി ഡയൻ, ശ്രീനാഥ് വെട്ടത്ത്, സി.കെ. ദേവദാസ്, കെ. സുരേഷ്, ബി. സുരേഷ്, സുനിൽ ചുവട്ടുപാടം, പി.എസ്. മുജീബ്, സി.പി. രാജൻ, വി.എ. ബെന്നി, എൻ സോമൻ പ്രസംഗിച്ചു.
പുതുക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ഉദയൻ അധ്യക്ഷത വഹിച്ചു. സി.എം. അബ്ദുൾറഹ്മാൻ, ഇഎസ്എം ഹനീഫ, ടി.എച്ച്. സാദിക് , വി.എം. വഹാബ്, ആർ. ഭാഗ്യലക്ഷ്മി, പി.എം. ഹാരിഷ് പ്രസംഗിച്ചു.
കിഴക്കഞ്ചേരിയിൽ കുണ്ടുകാട് നടന്ന പ്രതിഷേധ ജ്വാലയിൽ മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.ജെ. ജോസഫ്, ബാബു പോൾ, ടി.കെ.ഷാനവാസ്, സുനിൽ എം. പോൾ. പി.പി. പത്മനാഭൻ, അരുൺ മാണിക്കത്ത്, സണ്ണി മണ്ടകത്ത്, ഷാജു ആന്റണി പ്രസംഗിച്ചു.