ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം വാ​ട്ട​ർ​ടാ​ങ്കി​ൽ കാ​ണ​പ്പെ​ടു​ന്ന തേ​നീ​ച്ച​ക​ളും കൂ​ടും നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് സ​മീ​പ​വാ​സി​ക​ൾ. ഇ​ട​യ്ക്കി​ടെ കൂ​ടി​ള​കി തേ​നീ​ച്ച ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​പ​ക​ടം കൂ​ടി​വ​രു​ന്ന​ത് സ​മീ​പ​വാ​സി​ക​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്. ത​ത്ത​മം​ഗ​ലം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നു സ​മീ​പ​ത്താ​ണ് വാ​ട്ട​ർ ടാ​ങ്കും തേ​നീ​ച്ച​കൂ​ടും ഉ​ള്ള​ത്. കാ​ക്ക​യോ മ​റ്റു പ​റ​വ​ക​ളൊ കൊ​ത്തി​യാ​ൽ തേ​നീ​ച്ച​ക​ൾ അ​ക്ര​മാ​സ​ക്ത​മാ​വു​ന്ന​തും നാ​ട്ടു​കാ​രെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഒ​ത്തു​ചേ​രു​ന്ന ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തു​ന്ന​വ​ർ​ക്കും തേ​നീ​ച്ച​കൂ​ട് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും ഇ​വി​ടെ അ​ടു​ത്ത് താ​മ​സ​ക്കാ​രാ​യു​ണ്ട്.