കുരുന്നുകൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകി
1599222
Monday, October 13, 2025 1:18 AM IST
പാലക്കാട്: ജില്ലയിൽ അഞ്ചുവയസു വരെയുള്ള കുഞ്ഞുങ്ങൾക്കു പൾസ് പോളിയോ തുള്ളിമരുന്ന് നൽകി.
ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി 2157 പോളിയോ ബൂത്തുകൾ വഴിയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കിയത്.
തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ. ശാന്തകുമാരി എംഎൽഎ നിർവഹിച്ചു.
കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ജില്ലാ ആർസിഎച്ച് ഓഫീസർ എ.കെ. അനിത വിഷയാവതരണം നടത്തി.
കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത്, ജില്ലാ പഞ്ചായത്ത് മെംബർ എ. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ എം. നസീർ, ബി. നന്ദിനി, കോങ്ങാട് ഗ്രാമപഞ്ചായത്ത് മെംബർമാരായ അബ്ദുൾ സലീം, കെ.ടി. ശശിധരൻ, പബ്ലിക് ഹെൽത്ത് അഡീഷണൽ ഡിഎച്ച്എസ് കെ.പി. റീത്ത എന്നിവർ പ്രസംഗിച്ചു.
മറ്റു ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പോളിയോ സബ് നാഷണൽ ഇമ്യൂണൈസേഷൻ ദിനാചരണത്തിന്റെ ഭാഗമായാണ് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തത്.