ഓർമപ്പെരുന്നാളിന് തുടക്കം
1461230
Tuesday, October 15, 2024 6:04 AM IST
കോയന്പത്തൂർ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനാധിപനായിരുന്ന സഖറിയ മാർ തെയോഫിലോസ് തിരുമേനിയുടെ ഏഴാമത് ഓർമപെരുന്നാളിന് കോയമ്പത്തൂർ തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിൽ ആരംഭം കുറിച്ചു. നിലയ്ക്കൽ ഭദ്രാസനാധിപൻ മാർ ജോഷ്വ മാർ നിക്കോദിമോസ് വിശുദ്ധ കുർബാനയോട് കൂടി കൊടിയേറ്റ് നടത്തി.
23, 24 തിയതികളിൽ മലബാർ ഭദ്രാസനാധിപൻ മാർ ഗീവർഗീസ് മാർ പാക്കോമിയോസ്, ആശ്രമം വിസിറ്റർ ബിഷപ് ഗീവർഗീസ് മാർ കൂറിലോസ്, എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുമെന്ന് ആശ്രമം ആചാര്യൻ ഫാ. മഹേഷ് പോൾ അറിയിച്ചു.