കളഞ്ഞുകിട്ടിയ സ്വർണാഭരണം പോലീസിനെ ഏൽപ്പിച്ച് മാതൃകയായി ബസ് ഡ്രൈവർ
1461014
Monday, October 14, 2024 7:48 AM IST
ഒറ്റപ്പാലം: കളഞ്ഞുകിട്ടിയ സ്വർണാഭരണം പോലീസിനെ ഏൽപ്പിച്ചു മാതൃകയായി സ്വകാര്യബസ് ഡ്രൈവർ. പാലക്കാട്- പട്ടാമ്പി റൂട്ടിലോടുന്ന ശ്രീനിവാസ ബസിലെ ഡ്രൈവർ എ.എം. അൻവറാണു മാതൃകയായത്. വ്യാഴാഴ്ചരാവിലെ പാലക്കാട്ടുനിന്ന് പട്ടാമ്പിയിലേക്കുള്ള യാത്രയിൽ ഒറ്റപ്പാലം ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴാണു ബസിൽവീണ നിലയിൽ മുക്കാൽപ്പവനിലേറെ വരുന്ന ആഭരണം ലഭിച്ചത്.
തുടർന്ന് ഓൾ കേരള പ്രൈവറ്റ് ബസ് മെംബേഴ്സ് സംഘടനാ ഭാരവാഹികളായ വി.എൻ. ശ്രീനിവാസൻ, പി. രാജേഷ്, കെ.കെ. റഫീഖ് എന്നിവരെ വിവരമറിയിച്ചു. ബസ് തിരിച്ചു ഒറ്റപ്പാലത്തെത്തിയപ്പോൾ ഒറ്റപ്പാലം ട്രാഫിക് അഡീഷണൽ എസ്.ഐ. വിനോദ് പി. നായർ, സിവിൽ പോലീസ് ഓഫീസർ പ്രഭുദാസ് എന്നിവർക്കു അൻവറും കണ്ടക്ടർ ചന്ദ്രനും സ്വർണാഭരണം കൈമാറി. ആഭരണത്തിനു 50,000 രൂപയോളം വിലവരും.