സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
1459821
Tuesday, October 8, 2024 11:20 PM IST
വടക്കഞ്ചേരി: ദേശീയപാത ശങ്കരംകണ്ണംതോടിനു സമീപം സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾ മരിച്ചു; ബന്ധുവിന് പരിക്കേറ്റു. തൃശൂർ വെണ്ണൂർ മാഞ്ചാടി മങ്കരവീട്ടിൽ പരേതനായ പഴനിമലയുടെ മകൻ വിജയകുമാറാ(48)ണ് മരിച്ചത്.
കൂടെ സഞ്ചരിച്ച ബന്ധു മാഞ്ചാടി മങ്കര വീട്ടിൽ സാനിഷി(30)ന് പരിക്കേറ്റു. ഇന്നലെ വൈകീട്ട് ചെമ്മണാംകുന്ന് ക്ഷീരസംഘത്തിനു മുൻവശത്തായിരുന്നു അപകടം.
വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ദേശീയപാത നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്ന് ആരോപണമുണ്ട്. അപകടത്തിൽ പ്പെട്ടവരെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയകുമാറിനെ രക്ഷിക്കാനായില്ല.
സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. കല്യാണിയാണ് വിജയകുമാറിന്റെ അമ്മ. ഭാര്യ: ബിൻഷി. മകൻ: അർജുൻ. സഹോദരങ്ങൾ: രവി, കണ്ണൻ, സഹദേവൻ, ചെന്താമര, സത്യഭാമ.