വിരമിച്ച ഹിന്ദി അധ്യാപകരുടെ സംസ്ഥാന സമ്മേളനവും ഹിന്ദി പക്ഷാചരണവും
1458042
Tuesday, October 1, 2024 7:02 AM IST
പാലക്കാട്: ഹിന്ദി അധ്യാപക് മഞ്ചിന്റെ നേതൃത്വത്തിൽ വിരമിച്ച ഹിന്ദി അധ്യാപകർക്കായി രൂപീകരിച്ച ‘സദാബഹാർ’ കൂട്ടായ്മയുടെ പ്രഥമ സംസ്ഥാന സമ്മേളനവും ഹിന്ദി പക്ഷാചരണവും കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. മാധവരാജ ക്ലബ് ഓഡിറ്റോറിയത്തിൽ പി.വി. ശ്രീകുമാരൻ പതാക ഉയർത്തി. ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന പ്രസിഡന്റ് വി. ജോസ് അധ്യക്ഷത വഹിച്ചു.
പട്ടാന്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളജ് ഹിന്ദി വിഭാഗം മേധാവി ഡോ.പി.കെ. പ്രതിഭ മുഖ്യാതിഥിയായി. അധ്യാപക മഞ്ച് വർക്കിംഗ് പ്രസിഡന്റ് കെ.എസ്. അഭിലാഷ്, അക്കാഡമിക് കണ്‍വീനർ ഡോ. ഗോവിന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. പി.വി. ശ്രീകുമാരൻ, ഷൈനി, എം. രാമകൃഷ്ണൻ, പി. ദിനേശ് കുമാർ, ടി.കെ. സീമ, സി.സി. രജനി, മധുസൂദനൻ, എ. അനന്തൻ, കെ. മൊയ്തുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറി ഷിഹാബ് വേദവ്യാസ സ്വാഗതവും ട്രഷറർ വിനോദ് കുരുവന്പലം നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി.വി. ശ്രീകുമാരൻ പാലക്കാട്- ചെയർമാൻ, സുരേഷ് രാജൻ മലപ്പുറം, മോഹന പങ്കജ് തിരുവനന്തപുരം, പ്രിയംവദ പത്തനംതിട്ട -വൈസ് ചെയർമാൻമാർ, കെ.എസ്. ബീന ആലപ്പുഴ-കണ്‍വീനർ, എൻ. ജോസ് തിരുവനന്തപുരം, ഗീത തോമസ് വയനാട്, കെ.അബ്ദുൾ ലത്തീഫ് കോഴിക്കോട്, എ.അനന്തൻ പാലക്കാട്, രണജിത്ത് കണ്ണൂർ- ജോ.കണ്‍വീനർമാർ, കെ. ആശാദേവി മലപ്പുറം-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.