ആടുകളെ വിതരണം ചെയ്തു
1453939
Wednesday, September 18, 2024 1:27 AM IST
വടക്കഞ്ചേരി: ജീവനം ചാരിറ്റബിൾ സൊസൈറ്റിയുടെയും വടക്കഞ്ചേരി കോ- ഓപ്പറേറ്റീവ് സർവീസ് ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സിന്റെ സാമ്പത്തിക സഹായത്തോടെ കുടുംബങ്ങൾക്ക് ആടുകൾ വിതരണം ചെയ്തു. കാളാംകുളം( പള്ളിമുക്ക്) സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ അങ്കണത്തിൽ നടന്ന ചടങ്ങിൽ 12 കുടുംബങ്ങൾക്ക് മലബാറി ഇനം ആടുകളെയാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് വിതരണോദ്ഘാടനം നിർവഹിച്ചു.
കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു അധ്യക്ഷത വഹിച്ചു. ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സക്കറിയ കോശി മുഖ്യാതിഥിയായിരുന്നു. മെംബർ സുനിൽ ഫിലിപ്പ്, മാർതോമ സഭാ കൗൺസിൽ മെംബർ സന്തോഷ് അബ്രഹാം, പഞ്ചായത്ത് മെംബർ കെ.പി. ഫൗസിയ, ചാരിറ്റബിൾ സൊസൈറ്റി മുഖ്യ രക്ഷാധികാരി അഡ്വ. വി.വി. വിജയൻ, ജീവനം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി. രവീന്ദ്രൻ, ജനറൽസെക്രട്ടറി എം.പി. ശശികല പ്രസംഗിച്ചു.