റോഡ് വശങ്ങളിൽ അപകടക്കെണിയായി കുഴികൾ
1453751
Tuesday, September 17, 2024 1:50 AM IST
വടക്കഞ്ചേരി: റോഡ് വശങ്ങളിൽ അപകടകെണികളുണ്ട്. വാഹന യാത്രികർ ശ്രദ്ധിക്കണം.
സംസ്ഥാനപാതയിൽ മംഗലം പാലത്തിനു സമീപം സ്ലാബുകൾ തകർന്നാണ് അപകടകെണിയുള്ളത്. എന്നാൽ ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറ സ്റ്റോപ്പിനു സമീപം വെള്ളം കുത്തിയൊഴുകി വലിയ ഗർത്തമാണ് രൂപപ്പെട്ടിട്ടുള്ളത്.
സൈഡ് ചേർന്ന് പോകുന്ന വാഹനങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വശങ്ങൾ ഇടിഞ്ഞ് അപകടം ഉണ്ടാകാനുള്ള സാധ്യത ഇവിടെ കൂടുതലാണ്. മംഗലം പാലത്തിനടുത്ത് ട്രെയ്നേജിനു മുകളിലെ സ്ലാബുകളാണ് തകർന്ന് അപകട ഭീക്ഷണിയായിട്ടുള്ളത്.
ടാർ റോഡിനോട് ചേർന്നാണ് മൂന്നടിയോളം താഴ്ചയുള്ള ഡ്രെയ്നേജ് ഉള്ളത്.
വാഹനങ്ങൾ സൈഡ് ചേർന്ന് പോയാൽ ഇവിടെയും അപകടം ഉണ്ടാകും.
ബൈക്ക് യാത്രികർ കുഴികളിൽപ്പെട്ട് പരിക്കേറ്റതോടെ കടക്കാർ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് പരിഹാരമല്ല. തകർന്ന സ്ലാബുകൾ മാറ്റി പുതിയവ സ്ഥാപിക്കണമെന്നാണ് ആവശ്യം.