വടക്കഞ്ചേരി: മെഗാപൂക്കളമൊരുക്കിയുള്ള ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂളിലെ ഓണാഘോഷം ഗംഭീരമായി. ചെറുപുഷ്പാശ്രമം സുപ്പീരിയർ സിസ്റ്റർ രഞ്ജിത അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ബോബൻ ജോർജ്, സ്കൂൾ ലീഡർ ജൂഡിയ നൈജു എന്നിവർ പ്രസംഗിച്ചു.
പുലിക്കളിയും പൂക്കളവും മാവേലിയും കുമ്മാട്ടിക്കളിയും ആൺകുട്ടികളുടെ തിരുവാതിരയും പെൺകുട്ടികളുടെ വടംവലിയും അധ്യാപകരുടെ മെഗാതിരുവാതിരയുമായി പഴയകാല ഓണസ്മരണകൾ ഉണർത്തുന്നതായിരുന്നു ആഘോഷ പരിപാടികൾ. പായസവിതരണവുമുണ്ടായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി നിജിത ടീച്ചർ നന്ദിയും പറഞ്ഞു.