ബിഷപ് മാർ ജോസഫ് ഇരിമ്പൻ അനുസ്മരണ മൂന്നാംപദയാത്ര ഇന്ന്
1443506
Saturday, August 10, 2024 1:25 AM IST
പാലക്കാട്: ബിഷപ് മാർ ജോസഫ് ഇരിമ്പൻ അനുസ്മരണ മൂന്നാം പദയാത്ര ഇന്ന്. പാലക്കാട് രൂപതയുടെ പ്രഥമമെത്രാനായിരുന്ന മാർ ജോസഫ് ഇരിമ്പന്റെ കബറിടം സ്ഥിതിചെയ്യുന്ന ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ ദേവാലയത്തിലേക്ക് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സമീപത്തുള്ള സാൻജോ ടവറിൽനിന്നും രാവിലെ പത്തിനു പദയാത്ര പുറപ്പെടും.
വിവിധ ഭക്തസംഘടനകളുടെയും ഇടവകളുടെയും നേതൃത്വത്തിൽ പദയാത്രയും പ്രകൃതിദുരന്തത്തിൽ വേദനിക്കുന്ന വയനാട് ജനതയോടുള്ള രൂപതയുടെ ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തും. പാലക്കാട് രൂപതയുടെ മുൻ മെത്രാൻ മാർ ജേക്കബ് മനത്തോടത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്ന പദയാത്രയിൽ ആയിരത്തിയഞ്ഞൂറോളം പേർ പങ്കെടുക്കും. ഫാ. ജോസ് പൊന്മാണി അനുസ്മരണപ്രഭാഷണം നടത്തും.
തുടർന്നു കബറിടം സ്ഥിതിചെയ്യുന്ന സെന്റ് റാഫേൽസ് കത്തീഡ്രലിൽ പാലക്കാട് രൂപത ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ ബലിയർപ്പിച്ച് അനുസ്മരണസന്ദേശം നൽകും. തുടർന്ന് ശ്രാദ്ധഊട്ടും നടക്കും.