മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരം ഇരട്ടകുളം ശിവക്ഷേത്രത്തിനു സമീപം കാട്ടുപന്നിയിറങ്ങി. ഇന്നലെ രാവിലെ എട്ടരയ്ക്കാണു സംഭവം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വീടുകൾക്കിടയിലൂടെ കാട്ടുപന്നി ഓടിനടന്നു.
പ്രദേശവാസികൾ അറിയിച്ചതിനെതുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിൽ പല ഭാഗങ്ങളിലും കാട്ടുപന്നി ശല്യമുണ്ടെങ്കിലും ജനവാസകേന്ദ്രങ്ങളിൽ കാട്ടുപന്നി ഇറങ്ങുന്നത് ആദ്യമായാണെന്നു നാട്ടുകാർ പറഞ്ഞു.