കല്ലടിക്കോട്: യുദ്ധവിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി കരിമ്പ ഗവ. ഹയർസക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് സമാധാന മരം ഒരുക്കി യുദ്ധ വിരുദ്ധ സന്ദേശങ്ങൾ, ഫോട്ടോകൾ, സഡാകോ കൊക്കുകൾ എന്നിവ പ്രദർശിപ്പിച്ച സമാധാന മരം വിദ്യാർഥികളുടെ ശ്രദ്ധ ആകർഷിച്ചു.
വോളന്റിയേഴ്സ് ആയ എം. അഞ്ജിത, ബി. ഹർഷിണി, സയരോഷ്നിത, ആൽവിൻ സിജു, കെ.ആർ. നന്ദന, ഹന്ന മേരി റിജിൽ തുടങ്ങിയവർ നേതൃത്വം നൽകി.