ജില്ലയിൽ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി
1443498
Saturday, August 10, 2024 1:25 AM IST
കല്ലടിക്കോട്: ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ 82-ാം വാർഷികത്തോടനുബന്ധിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാദിന സമൃതിസംഗമം സംഘടിപ്പിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. കെപിസിസി ഡിജിറ്റൽ മീഡിയാ കൺവീനർ ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം ചെയർമാൻ ടി.വി.രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ഡോ. മാത്യു കല്ലടിക്കോട്, ആന്റണി മതിപ്പുറം,വി.കെ. ഷൈജു, സി.എം. നൗഷാദ്, നവാസ് മുഹമ്മദ്, ജയിംസ്, ഉമൈബ, പി. വിത്സൻ എന്നിവർ പ്രസംഗിച്ചു.