താലൂക്ക് ആശുപത്രിയിലേക്കു ഡിവൈഎഫ്ഐ മാർച്ച് നടത്തി
1435895
Sunday, July 14, 2024 3:50 AM IST
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള നിഷേധാത്മക സമീപനം തിരുത്തുക, ആശുപത്രിയുടെ പ്രവർത്തനം താറുമാറാക്കുന്ന ആശുപത്രി സൂപ്രണ്ടിന്റെ സമീപനം തിരുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ് ഐ ഒറ്റപ്പാലം താലൂക്ക് കമ്മിറ്റി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി സി. രാകേഷ് അധ്യക്ഷനായി.
ജില്ലാ ട്രഷറർ എം. രൺധീഷ്, ഒറ്റപ്പാലം ബ്ലോക്ക് സെക്രട്ടറി പി.എസ്. അബ്ദുൾമുത്തലിഫ്, പി.കെ. ഗിരീഷ്, കെ. രാഹുൽ ദാസ്, എം.പി. കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു. ഒറ്റപ്പാലം ടൗണിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രി കവാടത്തിനു മുന്നിൽ പോലീസ് തടഞ്ഞു.