വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ ഇടവഴി പുകവലിക്കാരുടെ കേന്ദ്രം
1435236
Friday, July 12, 2024 12:28 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ പുകവലിക്കാരുടെ ഇടവഴിയുണ്ട്. കെട്ടിടത്തിനു മുകളിലേക്കുള്ള കോണിച്ചുവട്ടിലായി രണ്ടുഭാഗത്തേക്കുള്ള വീതികുറഞ്ഞ ചെറിയ പാസേജിലാണ് പരസ്യമായി പുകവലി നടക്കുന്നത്.
ബസ് ജീവനക്കാരാണ് ഇതിൽ കൂടുതൽ. ഇവർ ഒഴിയുമ്പോൾ പല യൂണിഫോമുകളിലുള്ള വിദ്യാർഥികളും കൂട്ടമായി എത്തും. പുകവലിക്കുന്നവർ തുപ്പിനിറച്ച് കഷ്ടി നാലടിയോളം വീതിയിലുള്ള ഇടവഴിയിലൂടെ നടക്കാനാകാത്ത സ്ഥിതിയാണ്.
ഇവർ വലിച്ചുവിടുന്ന പുക കുറെസമയം ഇവിടെത്തെന്നെ തങ്ങിനിൽക്കും. ഇതു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നതും ഇവിടെത്തന്നെയാണ്.
സിഗരറ്റും അതു കത്തിക്കാനുള്ള സംവിധാനങ്ങളും ഇവിടെ ലഭ്യമാക്കുന്നതിനാൽ പൊതുസ്ഥലത്തെ പുകവലി നിർബാധം തുടരുകയാണെന്നാണ് ആക്ഷേപം. മുമ്പൊക്കെ പോലീസ്ടീം ഇറങ്ങി പരസ്യമായി പുകവലിക്കുന്നവരെ പിടികൂടി പെറ്റി കേസ് ചാർജ് ചെയ്തിരുന്നു.
സിഗരറ്റ് കത്തിക്കാൻ സൗകര്യമൊരുക്കുന്ന കടക്കാരെയും പിടികൂടിയിരുന്നു. ഇപ്പോൾ അതൊന്നും ഇല്ലാതായി. നേരത്തേെ ഈ ഇടവഴിയിലാണ് ബസുകളുടെ പഞ്ചിംഗ് സിസ്റ്റം ഉണ്ടായിരുന്നത്.
ഇതിനാൽ പോലീസിന്റെ സേവനവും ഉണ്ടായിരുന്നു. ഇപ്പോൾ കുറച്ചു കാലങ്ങളായി പഞ്ചിംഗ് സംവിധാനമൊന്നുമില്ല. മയക്കുമരുന്നുകളുടെ വില്പനയും കൈമാറ്റങ്ങളും ഈ ഇടവഴിയിലും കോണിച്ചുവട്ടിലും നടക്കുന്നുണ്ട്.
ലഹരിക്കടിമകളാകുന്ന വിദ്യാർഥികൾ തമ്മിലുള്ള കൂട്ടത്തല്ലും ബസ് സ്റ്റാൻഡിൽ ഇടയ്ക്കിടെ അരങ്ങേറുന്നതായി യാത്രക്കാർ പറയുന്നു. പെൺകുട്ടികൾ ഉൾപ്പെടുന്ന സംഘങ്ങളാണ് ഇവിടെ പുകവലിയും മറ്റു ലഹരി ഉപയോഗങ്ങളുമായി വിലസുന്നത്.
നാട്ടിലും നഗരമധ്യത്തിൽ കഞ്ചാവിൻ ഒറ്റച്ചെടികൾ...
പാലക്കാട്: തീയുണ്ടെങ്കിലേ പുകയുള്ളൂ. പുകയെടുക്കുന്നതു ബീഡിയുടെയും സിഗറ്റിന്റേതും അല്ലെങ്കിൽ അതു ചിലപ്പോൾ മുളച്ചുപൊന്തും!.
ഇത്തരം ചെടികൾ മുളച്ചുപൊന്തുന്ന സംഭവങ്ങൾ അടുത്തിടെയായി വാർത്തകളിലും ഇടംപിടിക്കുകയാണ്. കഞ്ചാവുചെടികളാണ് വാർത്തകളിലെ ഈ വിവാദതാരം. നാട്ടിൻപുറമായാലും നഗരപ്രദേശമായാലും ഒറ്റപ്പെട്ട കഞ്ചാവുചെടികൾ പലയിടത്തും കാണാം.
അതീവസുരക്ഷയുള്ള ബാങ്ക് കെട്ടിടത്തിനു സമീപം എക്സൈസ് സംഘം കഞ്ചാവു ചെടി കണ്ടെത്തിയ സംഭവമുണ്ടായതു പാലക്കാട് നഗരത്തിലാണ്.
ചെർപ്പുളശേരിയിൽ ബസ് സ്റ്റാൻഡ് പരിസരത്തെ റോഡിൽനിന്നും മണ്ണാർക്കാട്ട് കോടതിപ്പടിയിൽ നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ വളർന്ന നിലയിലും കഞ്ചാവുചെടി കണ്ടെത്തിയിരുന്നു. ബീഡിയായും സിഗരറ്റായും തെറുത്തശേഷം ഉപേക്ഷിക്കുന്ന കഞ്ചാവുതരികളാണ് പലപ്പോഴും ഒറ്റപ്പെട്ട ചെടികളായി മുളച്ചുപൊന്തുന്നത്.
ഒരു കാര്യം ഉറപ്പാണ്. ഇതു പൊതുസ്ഥലമാണ്, കഞ്ചാവായാലും സിഗരറ്റായാലും പുകവലി നിർബാധം നടക്കുന്നു...