കാരമട ഗുഡ് ഷെപ്പേർഡിൽ മെഗാ ലോണ്‍മേള
1435230
Friday, July 12, 2024 12:27 AM IST
കോയന്പത്തൂർ: കാരമട ഗുഡ് ഷെപ്പേർഡ് സോഷ്യൽ സെന്ററിനോട് അനുബന്ധിച്ച് പുതുതായി പണിതീർത്ത ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ നടത്തിയ മെഗാ ലോണ്‍മേള ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു
. ഗുഡ് ഷെപ്പേർഡ് ഡയറക്ടർ ജനറൽ സിസ്റ്റർ അനില മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുഡ് ഷെപ്പേർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന 34 സ്വാശ്രയ സംഘങ്ങൾക്ക് ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ തൊഴിൽസഹായം കാരമട ഇന്ത്യൻ ബാങ്ക് വഴി നൽകി. ഫാ. ജോസഫ് ചിറ്റിലപ്പള്ളി, കാരമട ഗുഡ് ഷേപ്പേർഡ് ഇടവക വികാരി ഫാ. ജോർജ് ആലപ്പാട്ട്, കാരമട ഇന്ത്യൻ ബാങ്ക് മാനേജർ ബി.ബി. ലക്ഷ്മി, ഗുഡ് ഷേപ്പേർഡ് സോഷ്യൽ സെന്റർ സെക്രട്ടറി സിസ്റ്റർ ദീപ്തി പ്രസംഗിച്ചു.