വിജയോത്സവവും അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും
1431404
Tuesday, June 25, 2024 12:14 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്എസിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവരേയും, എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് നേടിയവരേയും, സംസ്ഥാന ദേശീയ തലത്തിൽ കലാ, കായിക, പ്രവൃത്തി പരിചയ മേളയിൽ വിജയികളായവരേയുമാണ് അനുമോദിച്ചത്.
ചടങ്ങ് വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ സി. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി. 2024-25 വർഷത്തേക്കുള്ള സ്കൂൾ മാസ്റ്റർപ്ലാൻ നഗരസഭാധ്യക്ഷൻ ഡിഇഒ ഇൻചാർജ് ആർ.എൽ. സിന്ധുവിന് നൽകി പ്രകാശനം നിർവഹിച്ചു.
അലനല്ലൂർ: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹയർസെക്കൻഡറി, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.
വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി, ജില്ലാ പഞ്ചായത്ത് മെംബർ എം. മെഹർബാൻ, ഗ്രാമപഞ്ചായത്ത് മെംബർ ലത മുള്ളത്ത്, പിടിഎ പ്രസിഡന്റ് സുരേഷ് ബാബു, നിയാസ് കൊങ്കത്ത്, പ്രിൻസിപ്പൽ കെ. സുജിത്ത്, ഹെഡ്മാസ്റ്റർ പി. രാധാകൃഷ്ണൻ, കെ.ജെ. ലിസി, സ്റ്റാഫ് സെക്രട്ടറിമാരായ ബിജു ജോസ്, എ.എം. യൂസഫ്, കെ. സ്വാമിനാഥൻ മാസ്റ്റർ, കെ. ജയറാം, വി. നരേന്ദ്രൻ, ഹബീബുള്ള അൻസാരി, റംഷീദ്, അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.