ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ചുമതലയേറ്റു
1431403
Tuesday, June 25, 2024 12:14 AM IST
പാലക്കാട്: ഐഎൻടിയുസി ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ട എസ്.കെ. അനന്തകൃഷ്ണൻ ജില്ലാ ജനറൽബോഡി യോഗത്തിൽ ചുമതലയെറ്റെടുത്തു. സംസ്ഥാന ഉപാധ്യക്ഷൻ കെ. അപ്പു അധ്യക്ഷത വഹിച്ച യോഗം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, കെപിസിസി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ, മുൻ എംഎൽഎ സി.പി. മുഹമ്മദ്, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വി. അബ്ദുള്ളകുട്ടി, നിർവാഹക സമിതി അംഗം പി.ആർ. സുരേഷ്, തൊടിയൂർ രാമചന്ദ്രൻ, സുധാകരൻ പ്ലാക്കാട്ട്, കളത്തിൽ കൃഷ്ണൻകുട്ടി, എം.എൻ. ഗോകുൽദാസ്, പി. ബാലചന്ദ്രൻ, കെ. തനികാചലം, കെ.വി. ഗോപാലകൃഷ്ണൻ, എം. നടരാജൻ, കെ. നാരായണൻ, എച്ച്. മുബാറക്ക്, എൻ. മുരളീധരൻ, എം.കെ. മുകേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.