അഗളിയിൽ വ്യാപാരസ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന
1431033
Sunday, June 23, 2024 6:12 AM IST
അഗളി: ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കള്ളമല, ഓടപ്പെട്ടി, കണ്ടിയൂർ എന്നീ സ്ഥലങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, ഇറച്ചിക്കടകൾ, പലചരക്കുകടകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചുവന്നിരുന്ന ഓടപ്പെട്ടിയിലെ അന്പാടി ടീ സ്റ്റാൾ എന്ന സ്ഥാപനം അടച്ചുപൂട്ടി.
കണ്ടിയൂരിലെ ഹരിത സ്റ്റോറിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നാല് കടകൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നോട്ടീസ് നൽകി. നിയമാനുസൃത പുകയില മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി.മുരളി കൃഷ്ണൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. കൃഷ്ണകുമാർ, എം. ലവൻ, എം. ജ്യോതിലക്ഷ്മി എന്നിവർ നേതൃത്വം നൽകി.