മുതലമടയിൽ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം
1431028
Sunday, June 23, 2024 6:12 AM IST
മുതലമട: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് വീൽചെയർ, സ്റ്റാറ്റിക് സൈക്കിൾ, നീ സപ്പോർട്ട്, എയർ ബെഡ്, ക്രച്ചസ്, പഠനോപകരണങ്ങൾ എന്നിവയുടെ വിതരണം നടത്തി. ഉദ്ഘാടനം മുതലമട പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനദേവി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ അധ്യക്ഷത വഹിച്ചു. മെംബർ നസീമ കമറുദീൻ സ്വാഗതം പറഞ്ഞു. ബി. മണികണ്ഠൻ, ഐസിഡിഎസ് സൂപ്പർവൈസർ ഹിസാന, അങ്കണവാടി അധ്യാപികമാരായ കവിത, രുഗ്മണി,ശാന്ത, ജയശ്രീ പ്രസംഗിച്ചു.