കുളക്കരയിലെ പച്ചതുരുത്ത് സാമൂഹ്യ വിരുദ്ധരുടെ താവളം
1429588
Sunday, June 16, 2024 3:51 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനടുത്ത് പഴയ ശ്രീരാമ തിയറ്ററിനു സമീപമുള്ള പുതുക്കുളം പച്ചതുരുത്ത് സാമൂഹ്യവിരുദ്ധരുടെയും മദ്യം മയക്കുമരുന്ന് സംഘങ്ങളുടെയും താളങ്ങളായി മാറുന്നു. പച്ചതുരുത്തിലെ ഇല്ലിക്കാടുകളാണ് ഇത്തരക്കാരുടെ സങ്കേതങ്ങൾ.
പകൽ സമയങ്ങളിൽ പെൺകുട്ടികളുമായി എത്തുന്ന സ്കൂൾ, കോളജുകളിലെ ആൺ സുഹൃത്തുക്കൾ പുറത്തു പറയാൻ പറ്റാത്ത വിധമുള്ള പ്രവൃത്തികളും ഇവിടെ നടത്തുന്നതായി സമീപവാസികൾ പറയുന്നു. പച്ചതുരുത്തുകൾ സംരക്ഷിക്കാനും ഇത്തരം അസാന്മാർഗിക പ്രവൃത്തികൾ ഒഴിവാക്കാനും നടപടി വേണമെന്നാണ് ആവശ്യം.